കോഴിക്കോട് ട്രെയിനിൽ തീ കൊളുത്തിയ സംഭവം: സൗജന്യ ചികിത്സ ഉറപ്പാക്കും

കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലും പരിക്കുമേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരിക്കേറ്റവർക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി.