വെള്ളരികൃഷിയില്‍ നൂറു മേനി കൊയ്ത് ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയില്‍

post

വെള്ളരികൃഷിയില്‍ നൂറു മേനി കൊയ്ത് കാസർഗോഡ് ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയില്‍. ജൈവ കൃഷിരീതിയില്‍ വളര്‍ത്തിയെടുത്ത വെള്ളരി ക്യഷിയില്‍ ഇത്തവണ ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിന് ലഭിച്ചത് നൂറുമേനി വിളവാണ്. ഒരു ടണ്ണോളം വെള്ളരിയാണ് വിളവെടുത്തത്. ജയിലിലെ ബയോഗ്യാസ് സ്ലറിയാണ് ക്യഷിക്ക് വളമായി നല്‍കിയത്. വെള്ളരി കൃഷിക്ക് പുറമെ ഒരു ടണ്ണോളം കപ്പ, 50 കിലോ പയര്‍, 25 കിലോ പച്ചമുളക്, വഴുതിന, വെണ്ട, പടവലം എന്നിവയും ലഭിച്ചു. കാഞ്ഞങ്ങാട് കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് ജയിലില്‍ ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. ജയിലിലെ വനിതാ ജയില്‍ ബ്ലോക്കിനടുത്തായി മുന്തിരി കൃഷിയും ഉണ്ട്.