കുട്ടികൾക്കായി സൗജന്യ കൗണ്‍സിലിംഗ്

post

പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് സൗജന്യ കൗണ്‍സിലിംഗ് നല്‍കുന്നു. കുട്ടികളിലുണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാരവൈകല്യം, പഠന വൈകല്യം, ആഹാര ക്രമീകരണം, കരിയര്‍ കൗണ്‍സിലിംഗ് എന്നീ വിഷയങ്ങളിലാണ് കൗണ്‍സിലിംഗ്. താത്പര്യമുള്ള രക്ഷിതാക്കള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് സെന്റര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എല്‍. ബി. എസ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2345627, 8289827857