കോവിഡ്: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ 76 പേര്‍ നിരീക്ഷണത്തില്‍

post

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച ഡോകടര്‍ ജോലി ചെയ്ത ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ 76 പേരെ നിരീക്ഷണത്തിലാക്കിയതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ രോഗിയുമായി നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഇവരില്‍ 43 പേര്‍ ഡോക്ടര്‍മാരാണ്. 18 നഴ്‌സുമാരും 13 ടെക്‌നിക്കല്‍ സ്റ്റാഫും രണ്ട് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും ഇതില്‍ പെടും. ഡോക്ടര്‍മാരില്‍ 26 പേരുടേത് ഹൈ റിസ്‌ക്ക് കോണ്ടാക്ടും 17 ലോ റിസ്‌ക്ക് കോണ്ടാക്ടുമാണ്. ഒപ്പം വിമാനത്തില്‍ യാത്ര ചെയ്ത 27 പേര്‍ ഹൈ റിസ്‌ക്കിലും 156 പേര്‍ ലോ റിസ്‌ക്കിലുമുണ്ട്.

മാര്‍ച്ച് രണ്ടിന് രാവിലെ 1.20ന്  ദോഹയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ക്യുആര്‍ 506 വിമാനത്തില്‍ വന്നവരെ എല്ലാവരെയും കണ്ടെത്തുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. ശ്രീ ചിത്രയിലെ ഡോക്ടറുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായും ഇതിനായുള്ള റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണെന്നും കളക്ടര്‍ പറഞ്ഞു.