ഗതാഗത നിയന്ത്രണം

post

തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുള്ള എസ്.എസ് കോവിൽ റോഡിനു കുറുകെ കലുങ്ക് നിർമ്മിക്കേണ്ടതിനാൽ ജനുവരി 09 മുതൽ 26 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. എസ്.എസ് കോവിൽ റോഡ് വഴി പോകേണ്ട വാഹനങ്ങൾ ഹൗസിങ് ബോർഡ് - മാഞ്ഞാലിക്കുളം തമ്പാനൂർ റോഡ് വഴിയോ ഹൗസിങ് ബോർഡ് - മോഡൽ സ്കൂൾ ജംഗ്ഷൻ, അരിസ്റ്റോ ജംഗ്ഷൻ -തമ്പാനൂർ റോഡ് വഴിയോ കടന്നു പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.


കിംസ് - വിനോദ് നഗർ (സതേൺ എയർ കമാൻഡ് റോഡ് ) - റോഡിൽ പലയിടങ്ങളിലായി കോൺക്രീറ്റ് പേവ്മെന്റ് നിർമ്മിക്കുന്നതിനാൽ ജനുവരി 09 മുതൽ 15 വരെ പൂർണ്ണമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.