ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സര വിജയികളെ തെരെഞ്ഞെടുത്തു

മലപ്പുറം ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തെരെഞ്ഞെടുത്തു. എം.എസ്.പി അസിസ്റ്റന്‍റ് കമാണ്ടന്‍റ് ശ്രീ ഹബീബ് റഹ്മാന്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. സുധീര്‍ കുമാര്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ശ്രീ കെ സുരേന്ദ്രന്‍, പ്രസ്സ് ക്ലബ്ബ് ജില്ലാ ട്രഷറര്‍ ശ്രീ വി.വി. അബ്ദുല്‍ റഊഫ് എന്നിവരാണ് വിജയികളെ തെരെഞ്ഞെടുത്തത്.
ലോകകപ്പ് ജേതാവിനെ പ്രവചിച്ച 2263 പേരില്‍നിന്നും നറുക്കെടുപ്പിൽ മുഹമ്മദ് ആസിഫ്, ഗ്ലാമര്‍സിറ്റി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്, കരിപ്പോള്‍, ആതവനാട് 10001 രൂപയുടെ സമ്മാനത്തിന് അർഹനായി. ലോകകപ്പിൽ രണ്ടാം സ്ഥാനം ആര് നേടുമെന്നതിൽ ശരിയുത്തരം നല്‍കിയ 2101 പേരില്‍നിന്നും ആദില്‍ മുഹമ്മദ്, യുവ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്, പൂളമംഗലം, ആതവനാട് , സമ്മാനാർഹനായി. ഗോൾഡൻ ബൂട്ട് ആർക്കാവുമെന്നതിൽ ശരിയുത്തരം നല്‍കിയ 4122 പേരില്‍നിന്നും അനസ് കെ, മാസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്, മമ്പാട്ടുമൂല, ചോക്കാട് പഞ്ചായത്ത് , സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ടു.
ഗോൾഡൻ ബോൾ ആര് നേടുമെന്നതിന് ശരിയുത്തരം നല്‍കിയ 3239 പേരില്‍നിന്നും മുഹമ്മദ് ഷഹീം പി.കെ, ലൂയിസ്-11 ക്ലബ്ബ്, വടക്കുംപാടം, മൂര്‍ക്കനാട് പഞ്ചായത്ത് അർഹത നേടി. ഇവർ കെല്ലാം 5001 രൂപയുടെ സമ്മാനമാണ് ജില്ലാ പഞ്ചായത്ത് നല്കുന്നത്. ഓൺലൈൻ പ്രവ മത്സരത്തിന് സാങ്കേതിക പിന്തുണ നല്കിയ മുസ്തഫ അബ്ദു നാസറിനെ (എം.ഡി.ഫിറ്റാക്റ്റ് ) ചടങ്ങിൽ ആദരിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ജനവരി 7 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തില്‍ വെച്ച് വിതരണം ചെയ്യും. വിജയികള്‍ പ്രതിനിധാനം ചെയ്യുന്ന ക്ലബ്ബുകള്‍ക്കുള്ള ട്രോഫികളും സമ്മാനിക്കും.