അട്ടപ്പാടി ട്രൈബല്‍ ക്രിക്കറ്റ് ലീഗിന് തുടക്കമായി

post

കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ നടത്തുന്ന 'നാമ് ഏകില' (നമുക്ക് ഉണരാം) പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രൈബല്‍ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമായി. ഇന്ന് മുതല്‍ (ഡിസംബര്‍ 29) 31 വരെ അഗളി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി യുവാക്കളെ ലഹരിയിലേക്ക് നയിക്കാതെ മാനസിക ഉല്ലാസത്തിനും ശാരീരിക ക്ഷമത വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. അട്ടപ്പാടിയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ട്രൈബല്‍ യുവജന ക്ലബ്ബുകള്‍, യുവശ്രീകള്‍ എന്നിവര്‍ തമ്മിലാണ് ക്രിക്കറ്റ് മത്സരം. 31 ടീമുകളായാണ് മത്സരം നടക്കുന്നത്.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ മത്സരം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി.എസ് മനോജ്, അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി, കോ-ഓര്‍ഡിനേറ്റര്‍മാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.