വെളിയന്നൂര്‍ പഞ്ചായത്ത് സുവര്‍ണ ജൂബിലി ആഘോഷത്തിന് തുടക്കം

വഴിയോര വിശ്രമകേന്ദ്രം നാടിനു സമര്‍പ്പിച്ചു
വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവും സുവര്‍ണ ജൂബിലി സ്മാരക വഴിയോരവിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ജോസ് കെ. മാണി എം.പി. നിര്‍വഹിച്ചു. അരീക്കര ജംഗ്ഷനില്‍ നടന്ന പൊതുസമ്മേളനം തോമസ് ചാഴികാടന്‍ എം.പി. ഉദ്ഘാടനം ചെയ്തു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.
ശുചിത്വ മിഷന്റെയും പഞ്ചായത്തിന്റെയും ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ട് ടോയ്ലറ്റും വാഷ് റൂമും വിശ്രമകേന്ദ്രവും അടങ്ങുന്ന 76.86 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിച്ചത്.