സ്വാഗത സംഘം രൂപീകരിച്ചു

post

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ  പെണ്ണിടം – വനിതാ സാംസ്‍കാരികോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. 2022 -23 ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശിശു,സ്ത്രീ സൗഹൃദമാക്കുകയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് പെണ്ണിടത്തിലൂടെ ലക്ഷ്യമിടുന്നത്. ജനുവരിയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വനിതാ സാംസ്കാരികോത്സവത്തിന്

ജനവരിയിൽ തിരി തെളിയും

ബ്ലോക്ക് പരിധിക്കുള്ളിൽ വരുന്ന വ്യത്യസ്‌ത കഴിവുകൾ ഉള്ള കണ്ടെത്തി, അവരുടെ കഴിവുകളെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനു ഇതിലൂടെ അവസരമൊരുക്കുകയാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്. സ്ത്രീകളുടെ കാര്യശേഷി വികസനമാണ് പ്രധാനം. ഇതിനായി വിവിധ പരിപാടികളാണ് ആവിഷ്കരിക്കുന്നത്. ബ്ലോക്ക് പരിധിയിലെ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന സ്ത്രീകൾക്ക് നേതൃത്വപാടവ പരിശീലനം, കലാപരമായി കഴിവുകൾ ഉള്ളവർക്കായി അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് ആർട്സ് ഫെസ്റ്റ്, കായീക പരമായ കഴിവുകൾ ഉള്ളവർക്കായി സ്പോർട്സ് ഫെസ്റ്റ്, ചിത്ര പ്രദർശനം , ഫുഡ് ഫെസ്റ്റ് തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.

പരിപാടിയുടെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. സി. രാമകൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് വൈസ്‍ പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി പദ്ധതി വിശദീകരണം നടത്തി.