പക്ഷിപ്പനി; 5987 പക്ഷികളെ ദയാവധം നടത്തി

ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ, നീണ്ടൂർ, ആർപ്പൂക്കര പഞ്ചായത്തുകളിലായി 3042 പക്ഷികളെ ദയാവധം നടത്തി. വെച്ചൂർ ഗ്രാമപഞ്ചായത്തിൽ 133 താറാവുകളെയും 156 കോഴികളെയും നീണ്ടൂർ പഞ്ചായത്തിൽ 2753 താറാവുകളെയും ആർപ്പൂക്കരയിൽ 2975 താറാവുകളെയുമാണ് ദയാവധം ചെയ്തത്. ആർപ്പൂക്കരയിലെ പക്ഷികളെ ദയാവധം നടത്തുന്നത് തുടരുകയാണ്.
ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ ഡോ. ബിന്ദുരാജ്, ഡോ. അജയകുമാർ, വെച്ചൂർ പഞ്ചായത്തിൽ ഡോ. നിമ്മി ജോർജ്, ഡോ. ഫിറോസ്, ഡോ. ശരത് കൃഷ്ണൻ, നീണ്ടൂർ പഞ്ചായത്തിൽ ഡോ. പ്രസീന ദേവ്, ഡോ. അനിൽ, ഡോ. അരുൺ എന്നിവരാണ് ദ്രുതകർമ്മസേനാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, ചീഫ് വെറ്ററിനറി ഓഫീസർ ഡോ മനോജ്കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജയദേവൻ, ജില്ലാ എപിഡിമിയോളജിസ്റ്റ് ഡോ.രാഹുൽ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.