പട്ടികവര്‍ഗ്ഗക്കാരുടെ അനിവാര്യ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നു: ജില്ലയിലെ ആദ്യ എ.ബി.സി.ഡി ക്യാമ്പ് നന്ദിയോട്

പട്ടികവര്‍ഗ്ഗക്കാരുടെ അനിവാര്യ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ആദ്യ എ. ബി.സി.ഡി ക്യാമ്പ് നന്ദിയോട് നടന്നു. ജില്ലാ ഭരണകൂടവും പട്ടിക വര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായാണ് ' ഊര്‌സജ്ജം ക്യാമ്പയിന്‍' എന്ന പരിപാടി സംഘടിപ്പിച്ചത്. നന്ദിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു.
പട്ടിക വര്‍ഗ്ഗക്കാരുടെ ഹെല്‍ത് കാര്‍ഡ്, ആധാര്‍, ബാങ്ക് സേവനങ്ങള്‍, ജനന/മരണ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് തുടങ്ങിയ നിരവധി സേവനങ്ങളും അവയുടെ പൂര്‍ണ്ണ വിവരങ്ങളും ക്യാമ്പിലൂടെ ലഭ്യമാക്കി. രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിക്കുകയാണ് ലക്ഷ്യം.തദ്ദേശ സ്വയംഭരണം, സിവില്‍ സപ്ലൈസ്, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പകള്‍ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 28 അക്ഷയ കേന്ദ്രങ്ങള്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രവര്‍ത്തിച്ചു. 13 ഊരുകളില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗക്കാര്‍ ക്യാമ്പില്‍ ഗുണഭോക്താക്കളായി.