ബീച്ച് ഫെസ്റ്റിവല്‍, വിറ്റഴിച്ചത് രണ്ടു ലക്ഷത്തിലധികം ടിക്കറ്റുകള്‍

കാസർകോട്: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ടിക്കറ്റുകള്‍ അതിവേഗം വില്പന നടക്കുന്നു. ഇതിനകം രണ്ട് ലക്ഷത്തില്‍ പരം ടിക്കറ്റുകള്‍ വില്പന നടത്തി. കുടുംബശ്രീക്ക് പുറമെ യുവജന കേന്ദ്രം വഴിയും വില്‍പന നടക്കുന്നുണ്ട് കാസര്‍കോട് ജില്ലക്ക് പുറമെ ഇതര ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍ നിന്നും നിരവധി ആളുകള്‍ ടിക്കറ്റുകള്‍ കൈപറ്റിയിട്ടുണ്ട്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ പരമാവധി ടിക്കറ്റുകള്‍ വില്‍പന നടത്തുകയാണ്.
അന്താരാഷ്ട്ര മേളയുടെ പ്രൗഢി ഒട്ടും ചോരാത്ത വിധമുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ ഫെസ്റ്റിവല്‍ വേദിയില്‍ പുരോഗമിക്കുകയാണ്. പ്രശസ്തമായ അന്തരാഷ്ട്ര ബ്രാന്‍ഡുകളും കുടുംബശ്രീയുടെ പ്രാദേശിക ഉത്പന്നങ്ങളും മേളയുടെ ഭാഗമായി ഒരു കുടക്കീഴില്‍ ലഭ്യമാകുന്നു എന്നതാണ് ബേക്കല്‍ ഫെസ്റ്റിന്റെ പ്രത്യേകത. പ്രത്യേക ഡിസ്‌കൗണ്ട് സ്റ്റാളുകളും ഇവിടെ ഒരുക്കുന്നുണ്ട്.
ഇന്ത്യന്‍ ടൂറിസം പവലിയന്‍ ബേക്കലില്‍
ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ടൂറിസം മന്ത്രാലയത്തിന്റെ ഇന്ത്യന്‍ ടൂറിസം പവലിയ ഒരുക്കും. ബി.ആര്‍.ഡി.സിയും ഡി.ടി. പി.സിയും ടൂറിസം പവലിയന്‍ ഒരുക്കുന്നുണ്ട്.