ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി

post

വേങ്ങര ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ 2020 ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ ഗുണഭോക്തൃ സംഗമം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ലൈഫ് 2020 പട്ടികയിലെ എസ്.സി ഗുണഭോക്താക്കളുമായി കരാർ വച്ചുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

ഗുണഭോക്താക്കളായ 36 പേരെയും അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേരെയും ആശ്രയ ഗുണഭോക്താക്കളായ മൂന്നു പേരെയും ജനറൽഭാഗത്തിൽ അഞ്ച് പേർക്കുമാണ് ലൈഫ് മിഷൻ 2020 ലിസ്റ്റിൽ നിന്നും ധനസഹായം അനുവദിച്ചത്. ഇതോടെ ലൈഫ് മിഷൻ 2020 ലിസ്റ്റിൽ ഉൾപ്പെട്ട എസ്‌. സി ഗുണഭോക്താക്കൾക്ക് മുഴുവനായി ധനസഹായം അനുവദിക്കുന്ന പഞ്ചായത്തായി വേങ്ങര.