അനാഥര്‍ക്ക് ഭക്ഷണമെത്തിച്ച് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്

post

എല്ലാ ദിവസവും ഭക്ഷണമെത്തിക്കും

അതിദാരിദ്ര നിര്‍മാര്‍ജ്ജന ഉപപദ്ധതിയിലുള്‍പ്പെടുത്തി അനാഥര്‍ക്ക് ഭക്ഷണമെത്തിച്ച് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിലെ ആരുമില്ലാത്തതും അവശരുമായി വഴിയരികിലും മറ്റുമായി കണ്ടെത്തിയ അനാഥരായ ഏഴ് പേര്‍ക്കാണ് ഭക്ഷണമെത്തിച്ചത്.

സ്വന്തമായി വീടുണ്ടെങ്കിലും ഇവരില്‍ പലരും വഴിയരികിലാണ് താമസിക്കുന്നത്. പദ്ധതി പ്രകാരം എല്ലാ ദിവസവും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കും. ഭക്ഷണ വിതരണോദ്ഘാടനം തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗ്ഗവന്‍ നിര്‍വഹിച്ചു.