എല്ലാ വില്ലേജ് ഓഫീസുകളിലും ഇ -ഓഫീസ് സേവനം : ജില്ലയിലെ ആദ്യ മണ്ഡലമായി വട്ടിയൂര്‍ക്കാവ്

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ ആറ് വില്ലേജ് ഓഫീസുകള്‍ക്ക് അനുവദിച്ച ഇ -ഓഫീസ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വി. കെ പ്രശാന്ത് എം. എല്‍. എ നിര്‍വഹിച്ചു. ഇതോടെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇ -ഓഫീസ് സേവനം ലഭ്യമായ ജില്ലയിലെ ആദ്യ മണ്ഡലമായി വട്ടിയൂര്‍ക്കാവ് മാറി. പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം അതിവേഗം പുരോഗമിക്കുകയാണെന്നും വട്ടിയൂര്‍ക്കാവിന്റെ മുഖഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ ത്തിയാക്കുമെന്നും എം. എല്‍. എ പറഞ്ഞു.
കവടിയാര്‍, പേരൂര്‍ക്കട, കുടപ്പനക്കുന്ന്, പട്ടം, വട്ടിയൂര്‍ക്കാവ്, ശാസ്തമംഗലം വില്ലേജ് ഓഫീസുകള്‍ക്ക് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍, ലാപ് ടോപ്പുകള്‍, പ്രിന്ററുകള്‍ ,സ്‌കാനറുകള്‍ എന്നിവയാണ് വിതരണം ചെയ്തത്. ആറ് ലക്ഷത്തി നാലായിരം രൂപയാണ് ഇതിനായി ചെലവിട്ടത്