സമ്പൂര്‍ണ്ണ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കാനൊരുങ്ങി മുത്തോലി പഞ്ചായത്ത്

തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്റെയും മുത്തോലി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ എല്ലാ ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി മീനാഭവന്‍ നിര്‍വഹിച്ചു. തപാല്‍ ജീവനക്കാര്‍ പഞ്ചായത്തിലെ മുഴുവന്‍വാര്‍ഡുകളിലെയും വീടുകളില്‍ നേരിട്ട് എത്തി ജനങ്ങളെ പദ്ധതിയില്‍ ചേര്‍ക്കും. ഉയര്‍ന്ന ബോണസ് ഇന്‍ഷുറന്‍സ് പരിരക്ഷയും ആദായ നികുതി ഇളവും ലഭിക്കുന്ന പദ്ധതിയില്‍ 18 വയസിനും 55 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അംഗങ്ങളാകാം.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഡിപ്ലോമ, ബിരുദധാരികള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. പെണ്‍കുട്ടികളുടെ വിവാഹ -വിദ്യാഭ്യാസ ആവശ്യത്തിനുള്ള സുകന്യ സമൃദ്ധി പദ്ധതിയില്‍ 10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ചേര്‍ക്കും. ഡവലപ്‌മെന്റ് ഓഫീസര്‍ ഡി.ഹര്‍ഷ്, പഞ്ചായത്ത് സെക്രട്ടറി വി.കെ രാജീവ്, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.