ജലവിതരണം തടസ്സപ്പെടും

post

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പിടിപി സബ്ഡിവിഷനു കീഴിലെ തിരുമല കുന്നപ്പുഴ ഭാഗത്തെ കാലപ്പഴക്കം ചെന്ന 400 എംഎം പ്രിമോ പൈപ്പ് മാറ്റി അടിയന്തരമായി ഡിഐ പൈപ്പ് ചാർജ് ചെയ്യുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടക്കുന്നതിനാൽ വാട്ടർ അതോറിറ്റി തിരുമല, കരമന സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളായ തിരുമല, മങ്കാട്ടുകടവ്, പുത്തൻകട, അണ്ണൂർ, കുന്നപ്പുഴ, പുന്നയ്ക്കാ മുകൾ, തൃക്കണ്ണാപുരം, സൊസൈറ്റി റോഡ്, പാറമല, മുടവൻമുകൾ, എസ്റ്റേറ്റ്, സത്യൻ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ 7.12. 2022 മുതൽ 8. 12.2022 രാത്രി വരെ ജലവിതരണത്തിൽ ഭാഗിക തടസ്സം നേരിടാൻ സാധ്യതയുണ്ട്. ഉപഭോക്താക്കൾ വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അസി. എൻജിനീയർ അഭ്യർഥിച്ചു.