ഭിന്നശേഷി വാരാചരണം: പൊതുവിദ്യാലയ സന്ദർശനം നടത്തി

സമാരവം പരിപാടിയുടെ ഭാഗമായി പൊന്നാനി നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ പഠിതാക്കളും രക്ഷിതാക്കളും പൊതു വിദ്യാലയ സന്ദർശനം നടത്തി. ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയാണ് ഒരു ആഴ്ചക്കാലം നീണ്ടുനിൽക്കുന്ന വാരാചരണം 'സമാരവം ' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.
പൊന്നാനി ഏ.വി ഹയർ സെക്കൻഡറി സ്കൂളിലാണ് നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും ചേർന്ന് സന്ദർശനം നടത്തിയത്. സന്ദർശനത്തിന്റെ മുന്നോടിയായി ചന്തപ്പടിയിൽ നിന്നും റാലി ആരംഭിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളും രക്ഷിതാക്കളും ജനപ്രതിനിധികളും ഏ.വി ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി, എൻ. എസ്.എസ് വളണ്ടിയർമാരും റാലിയിൽ പങ്കെടുത്തു. തുടർന്ന് സംവാദവും കലാപരിപാടികളും അരങ്ങേറി.