ലോക മണ്ണ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി

ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇളങ്ങുളം കെ.വി.എൽ.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ നിർവഹിച്ചു. ജില്ലാ മണ്ണ് പര്യവേക്ഷണ വകുപ്പിന്റെയും എലിക്കുളം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ കർഷകർക്കുള്ള സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്തു. മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ, ജലച്ചായ മത്സര വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ നൽകി. കർഷകർക്കായി' ഭക്ഷ്യ സുരക്ഷയ്ക്ക് ആരോഗ്യമുള്ള മണ്ണ്', 'മണ്ണിനെയറിയാം മൊബൈലിലൂടെ' എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. കുമരകം ആർ.എ.ആർ.എസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി.എസ്. ദേവി, സോയിൽ സർവെ ഓഫീസർ ഡോ. മിത്രമോഹൻ എന്നിവർ സെമിനാറുകൾ നയിച്ചു.