തോളൂർ പഞ്ചായത്തിൽ ആധുനിക വാതക ക്രിമിറ്റോറിയം

തോളൂർ നിവാസികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ ക്രിമിറ്റോറിയം യാഥാർത്ഥ്യമാകുന്നു. പുതിയതായി നിർമ്മിക്കുന്ന ആധുനിക വാതക ക്രിമിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനവും ശിലാസ്ഥാപനവും പഞ്ചായത്ത് പ്രസിഡന്റ് കെജി പോൾസൺ നിർവഹിച്ചു. 69 ലക്ഷം രൂപയാണ് ആധുനിക വാതക ക്രിമിറ്റോറിയത്തിന്റെ നിർമ്മാണത്തിനായി വകയിരുത്തിട്ടുള്ളത്.
പഞ്ചായത്തിലെ ആരെങ്കിലും മരണപ്പെട്ടാൽ മൃതദേഹ സംസ്ക്കാരത്തിന് മറ്റ് പഞ്ചായത്തുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർമ്മാണം പ്രവൃത്തികൾ നടത്തുന്നത്.