ഉഴവൂർ എൽ.പി. സ്‌കൂളിൽ പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു

post

ഉഴവൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള മോനിപള്ളി ഗവൺമെന്റ് എൽ.പി സ്‌കൂൾ, മൂക്കട എൻ.എസ്.എസ്എൽ.പി സ്‌കൂൾ എന്നീ സ്‌കൂളുകളിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു. പദ്ധതി ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2.40 ലക്ഷം രൂപ വകയിരുത്തി 88 കുട്ടികൾക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്.