അനയ് കൃഷ്ണയ്ക്ക് കുന്നംകുളം ഫയര്‍സ്റ്റേഷന്റെ മോട്ടറൈസ്ഡ് വീല്‍ചെയര്‍

സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗബാധിതനായ കേച്ചേരി തൂവ്വാനൂരിലുളള ആറ് വയസുകാരന് അനയ് കൃഷ്ണയ്ക്ക് മോട്ടറൈസ്ഡ് വീല്‍ചെയര്‍ വാങ്ങി നല്കി കുന്നംകുളം ഫയര്സ്റ്റേഷന്. ജീവനക്കാരുടെ നേതൃത്വത്തില്‍ വാങ്ങിയ വീല്‍ചെയര്‍ എസി മൊയ്തീന് എംഎല്‍എ അനയിന്റെ പിതാവിന് കൈമാറി. ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടന്നു.