16 കാരന്‍ മുതല്‍ 73 കാരി വരെ; ഏഴാംതരം തുല്യതാ പരീക്ഷയെഴുതുന്നത് 323 പേര്‍

കോട്ടയം : പാതിവഴിയില്‍ പഠനം നിലച്ചുപോയവര്‍ക്കായി സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം തരംതുല്യത പരീക്ഷ ജില്ലയില്‍ എഴുതുന്നത് 323 പേര്‍. ഇതില്‍ മീനച്ചില്‍ സ്വദേശിയായ 16 കാരന്‍ ജെ. അമലും മരങ്ങാട്ടുപിളളിയില്‍ നിന്നുള്ള 73കാരി കെ.കെ. റോസമ്മയും ഉള്‍പ്പെടും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളാണ് ഏഴാം തരം തുല്യത പരീക്ഷയ്ക്കുള്ളത്. വിജയിക്കുന്നവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാനാവും. പി.എസ്.സി പരീക്ഷ, പ്രമോഷന്‍, തുടര്‍പഠനം എന്നിവയ്ക്ക് പത്താംതരം തുല്യത സര്‍ട്ടിഫിക്കറ്റ് പരിഗണിക്കും. ജില്ലയിലെ 16 സ്‌കൂളുകളിലായി നടക്കുന്ന പരീക്ഷ ഇന്ന് (നവംബര്‍ 17) അവസാനിക്കും. നാലാംതരം തുല്യത പരീക്ഷയും ഇന്ന് നടക്കും. 17 സ്‌കൂളുകളിലായി 265 പേര്‍ പരീക്ഷ എഴുതും.