ഭൂമി ക്രയവിക്രയ തട്ടിപ്പ് തടയാൻ ഇന്റഗ്രേറ്റഡ് പോർട്ടൽ

post

- ഇലയ്ക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ 'എന്റെ ഭൂമി' എന്ന പേരിൽ പേൾ, റെലിസ്, ഇ-മാപ്പ് തുടങ്ങിയ പോർട്ടലുകളെ സംയോജിപ്പിച്ചുള്ള ഇന്റഗ്രേറ്റഡ് പോർട്ടൽ രൂപീകരിക്കുമെന്ന് റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. ഇലയ്ക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഭൂമിക്രമവിക്രയം, പോക്കുവരവ്, ഭൂപടം എന്നിവ രേഖപ്പെടുത്തുന്ന മൂന്നു പോർട്ടലുകളെ സംയോജിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് പോർട്ടൽ വരിക. കേരളത്തിലെ ഭൂമി ക്രയവിക്രയങ്ങളിൽ തട്ടിപ്പ് നടത്താനാകാത്ത വിധത്തിലാണ് പോർട്ടൽ തയാറാക്കുകയെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസ് അങ്കണത്തിൽ മന്ത്രി വൃക്ഷതൈ നട്ടു.