ഫിഫ ലോകകപ്പ് വിളംബരജാഥ സംഘടിപ്പിച്ചു

post

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം വരവേൽക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കോട്ടയം ജില്ലാ യുവജനകേന്ദ്രവും, കോട്ടയം നഗരസഭയും സംയുക്തമായി ഫിഫ ലോകകപ്പ് വിളംബര ജാഥ സംഘടിപ്പിച്ചു. കോട്ടയം നെഹ്റു സ്്‌റ്റേഡിയത്തിൽ നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം അഡ്വ. റോണി മാത്യു അധ്യക്ഷത വഹിച്ചു.