ഓരോ ഗ്രാമത്തിലും കളിക്കളങ്ങൾ ഒരുക്കും

ഓരോ ഗ്രാമത്തിലും കളിക്കളങ്ങൾ ഒരുക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുട്ടികളിലെ ലഹരി ഉപയോഗം ഉൾപ്പെടെ തടയാൻ കളിക്കളങ്ങൾ സജീവമാകണമെന്നും മന്ത്രി പറഞ്ഞു. പാറമ്മേൽപ്പടിയിൽ നിർമ്മിച്ച കൊണ്ടാഴി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
കുട്ടികൾക്ക് ഒത്തുചേരാനും കളിക്കാനും കളിക്കളങ്ങൾ സജീവമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പ് ആവേശത്തിലാണ് എല്ലാവരുമെന്ന് പറഞ്ഞ മന്ത്രി കായിക സ്മരണകളും പങ്കുവെച്ചു. മുൻ എംഎൽഎ യു ആർ പ്രദീപിന്റെ 2018- 2019 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 44 ലക്ഷം രൂപ ചെലവിലാണ് സ്റ്റേഡിയം നിർമ്മിച്ചത്.