തിരൂരങ്ങാടി നഗരസഭക്ക് ശുചിത്വ മിഷന്‍ പുരസ്‌കാരം

post

തിരൂരങ്ങാടി നഗരസഭക്കുള്ള ശുചിത്വ മിഷന്‍ പുരസ്‌കാരം മലപ്പുറത്ത് നടന്ന ചടങ്ങില്‍ മന്ത്രി എം.ബി രാജേഷില്‍ നിന്നും ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയും ഭരണസമിതിയും ചേര്‍ന്ന് ഏറ്റുവാങ്ങി. സ്വച്ചതാഹിസേവ, ദോ രംഗ് തുടങ്ങിയ ശുചിത്വ കാമ്പയിനുമായി ബന്ധപ്പെട്ട് നഗരസഭകളില്‍ നടത്തിയ പരിപാടികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയതിനാണ് പുരസ്‌കാരം.