കളിക്കളത്തിൽ രണ്ടാം ദിനം വാശിയേറിയ പോരാട്ടം; എം ആർ.എസ് കണിയാമ്പറ്റ മുന്നിൽ

കളിക്കളം - 2022 ന്റെ രണ്ടാം ദിനത്തിൽ വാശിയേറിയ മത്സരങ്ങൾക്കാണ് എൽ.എൻ.സി.പി.ഇ സ്റ്റേഡിയം സാക്ഷിയായത്. 30 ഇനങ്ങളിൽ വിദ്യാർഥികൾ മാറ്റുരച്ചു. കൂടുതൽ പോയിൻ്റ് നേടി കണിയാമ്പറ്റ എം.ആർ.എസ് തന്നെയാണ് രണ്ടാം ദിനവും മുന്നിൽ.
ജൂനിയർ പെൺകുട്ടികളുടെ ഹൈ ജംപിൽ കാണിയാമ്പറ്റ എം.ആർ.എസിലെ ജനിഷ ഒന്നാം സ്ഥാനം നേടി. സീനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ മൂന്നാർ എം.ആർ.എസിലെ സബിൻ സജി, സീനിയർ പെൺകുട്ടികളുടെ 30 മീറ്റർ അമ്പെയ്ത്തിൽ കാണിയാമ്പറ്റ എം.ആർ.എസിലെ അനുശ്രീ, ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപിൽ നൂൽപ്പുഴ എം.ആർ.എസിലെ പ്രതീഷ്കുമാർ, സീനിയർ പെൺകുട്ടികളുടെ ഹൈ ജംപ്, ലോങ് ജംപ് എന്നിവയിൽ കണിയാമ്പറ്റ എം.ആർ.എസിലെ ആദിത്യ കെ.എം, ജൂനിയർ പെൺകുട്ടികളുടെ 40 മീറ്റർ അമ്പെയ്ത്തിൽ കണിയമ്പറ്റ എം.ആർ.എസിലെ ഗോപിക കൃഷ്ണൻ, ജൂനിയർ ആൺകുട്ടികളുടെ 30 മീറ്റർ അമ്പെയ്ത്തിൽ ഞാറനീലി എ.വി.എൻ സി.ബി.എസ് ഇ സ്കൂളിലെ ശ്യാംശങ്കർ, സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ മൂവാറ്റുപുഴ ടി.ഡി.ഒ യിലെ അജിത് വാസുവും ഒന്നാം സ്ഥാനം നേടി.
സീനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ എം ആർ എസ് ചാലക്കുടിയിലെ അനു എം ഒന്നാം സ്ഥാനം നേടി. സീനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ജി എം ആർ എസ് ആശ്രാമത്തിലെ ജോൺ കെ ബി, ജൂനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ടി ഡി ഒ ചാലക്കുടിയിലെ നിശ്ചൽ ടി ജെ, ജൂനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ജി എം ആർ എസ് കണിയാമ്പറ്റയിലെ അനാമിക എന്നിവരും ഒന്നാം സ്ഥാനം നേടി.
സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ കണിയാമ്പറ്റ എം.ആർ.എസിലെ ലയ മോഹൻ, സീനിയർ ആക
ൺകുട്ടികളുടെ ഷോട്ട്പുട്ടിൽ എം.ആർ.എസ് ഞാറനീലിയിലെ ദിൽജിത്ത് പി.വി, ജൂനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ കണിയാമ്പറ്റ എം.ആർ.എസിലെ ദീപിക സി.കെ, സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ അട്ടപ്പാടി എം.ആർ.എസിലെ അമ്പിളി സി, ജൂനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ പൂക്കോട് എം.ആർ.എസിലെ ലയ കൃഷ്ണൻ, ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ തിരുനെല്ലി എം.ആർ.എസിലെ രാഹുൽ എം.ടി എന്നിവർ ഒന്നാം സ്ഥാനം നേടി.