കോവിഡ് 19: ആശുപത്രി നിരീക്ഷണത്തില്‍ 12 പേര്

തൃശ്ശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ശക്തിപ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം തുടരുന്നുണ്ട്. വിദേശത്തു നിന്നു വരുന്നവരും ഇന്ത്യയിലെ രോഗബാധിത സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരും നിര്‍ബന്ധമായും കണ്ട്രോള് റൂം നമ്പറില്‍ ബന്ധപ്പെടണം. 0487 2320466, 9400 408 120, 9400 410 720. ഇതോടൊപ്പം അടുത്തുളള ആരോഗ്യ കേന്ദ്രത്തേയും ഫോണ്‍ വഴി വിവരമറിയിക്കണം. കഴിയുന്നത്ര യാത്രകള്‍ ഒഴിവാക്കുകയും ആളുകള്‍ കൂടുതല്‍ കൂടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും വേണം.
ജില്ലയില്‍ 12 പേര് ആശുപത്രികളിലും 97 പേര് വീടുകളിലുമായി നിരീക്ഷണത്തിലുണ്ട്. ആറ് പേരുടെ പരിശോധന ഫലം വന്നതില്‍ എല്ലാം നെഗറ്റീവാണ്. വെളളിയാഴ്ച ആകെ എട്ട് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. രോഗം വരാതിരിയ്ക്കാനും മറ്റുളളവരിലേക്ക് പകരാതിരിക്കാനും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ഓരോരുത്തരും ഇത് അവരവരുടെ ഉത്തരവാദിത്തമായി കണക്കാക്കി സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.