ഉപജില്ലാ കലോത്സവത്തിന് തുടക്കം

വേങ്ങര ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. ചേറൂര് പി.പി.ടി.എം.വൈ.എച്ച്.എസ് സ്കൂളില്‍ നടക്കുന്ന വേങ്ങര ഉപജില്ലാ കലോത്സവം പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഹംസ അധ്യക്ഷനായി. ഉപജില്ലയ്ക്ക് കീഴിലെ 10 പഞ്ചായത്തുകളിലെ 138 വിദ്യാലയങ്ങളില്‍ നിന്നായി അയ്യായിരത്തിലധികം കലാപ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.