കക്കാ- മത്സ്യ സങ്കേതം ഉദ്ഘാടനം ചെയ്തു

വേമ്പനാട് കായലിലെ കക്കാസമ്പത്ത് വർധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി അയ്മനം ഗ്രാമപഞ്ചായത്തിലെ പുത്തൻകായലിലെ കക്കാസങ്കേതത്തിന്റെയും മത്സ്യസങ്കേതത്തിന്റെയും ഉദ്ഘാടനം മാലിക്കായലിൽ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി നിർവഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. രതീഷ്, അയ്മനം ഗ്രാമ പഞ്ചായത്തംഗം മിനി ബിജു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി. കണ്ണൻ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി.എസ്. പ്രിയാമോൾ ഗിരീഷ്, സ്വാതീഷ് എന്നിവർ പങ്കെടുത്തു.