മത്സ്യഫെഡ് അദാലത്ത്; 87 അപേക്ഷകൾ തീർപ്പാക്കി

post

മത്സ്യഫെഡ് അദാലത്ത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി ജില്ലയിൽ തീർപ്പാക്കിയത് 87 അപേക്ഷകൾ. മത്സ്യ തൊഴിലാളി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച വിവിധ വായ്പാ പദ്ധതികളുടെ കുടിശ്ശിക തുക തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സംഘടിപ്പിച്ചത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവ്വഹിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന ഉപകരണങ്ങൾക്കായും സ്വയംതൊഴിൽ വായ്പയ്ക്കായും ഐ എഫ് ഡി പി, ടേം ലോൺ തുടങ്ങിയ പദ്ധതികൾ വഴി സർക്കാർ നൽകിയ വായ്പയിന്മേലുള്ള പലിശയും പിഴപ്പലിശയും പൂർണമായും ഒഴിവാക്കി വായ്പ തിരിച്ചയക്കാനുള്ള അവസരമാണ് അദാലത്തിലൂടെ നൽകിയത്. തിരിച്ചടവിന് മൂന്ന് മാസത്തെ സമയപരിധിയാണ് നിഷ്കർഷിച്ചിരിക്കുന്നത്. ജില്ലയിൽ ഐ എഫ് ഡി പി പദ്ധതി വഴി 80 അപേക്ഷകളും ടേം ലോൺ പദ്ധതി വഴി ഏഴ് അപേക്ഷകളുമാണ് തീർപ്പാക്കിയത്.