രാജാറാം മോഹന്‍ റോയ് ജന്മവാര്‍ഷികാഘോഷം നവം5ന് മലപ്പുറത്ത്

post

ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന രാജാറാം മോഹന്‍ റോയിയുടെ ഇരുന്നൂറ്റി അന്‍പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ലൈബ്രറി കൗണ്‍സില്‍, രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ അഞ്ചിന് മലപ്പുറത്ത് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ 10 ന് മലപ്പുറത്ത് വനിതാ ശാസ്തീകരണ റാലി നടക്കും.

എം.എസ്.പി സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി മലപ്പുറം അസിസ്റ്റന്റ് കലക്ടര്‍ കെ. മീര ഫ്‌ലാഗ് ഓഫ് ചെയ്യും. ഉച്ചക്ക് രണ്ടിന് മലപ്പുറം എ.യു.പി സ്‌കൂളില്‍ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ് മത്സരം നടക്കും. ആര്‍ടിസ്റ്റ് സഗീര്‍ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.