തിരൂര്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് നാടിന് സമർപ്പിക്കും

post

നവ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനവും പിന്തുണയും ലഭ്യമാക്കുന്നതിനായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ പ്രവര്‍ത്തനോദ്ഘാടനം കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും.

നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം, പൗരാവാകാശ രേഖ പ്രകാശനം, പിഞ്ചു കൈകളില്‍ പച്ചക്കറിത്തോട്ടം പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ അങ്കണവാടികള്‍ക്കുള്ള ആദരം എന്നിവയും ഇതോടൊപ്പം നടക്കും. ഇന്ന് (നവംബർ ഒന്ന്) വൈകുന്നേരം 3ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനാവും.