കൂട്ടിക്കൽ പഞ്ചായത്തിലെ വഴിയിട വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ 'ടേക്ക് എ ബ്രേക്ക്' വഴിയിട വിശ്രമ കേന്ദ്രം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളി, ചക്കിപ്പാറ, മുതുകോരമല ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി പ്ലാപ്പള്ളി ടോപ്പിലാണ് വഴിയോര വിശ്രമ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് 24.60 ലക്ഷം മുടക്കി നിർമിച്ച പദ്ധതി വിനോദ സഞ്ചാരികൾക്കും ഗുണകരമാകും.