സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

post

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ ദൈർഘ്യമുള്ള കോഴ്‌സ് കാസർകോട് ജില്ലയിലെ പുലിക്കുന്ന് ഇിൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലാണ് നടത്തുന്നത്.

അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. പ്രായം 18-40. ആകെ 40 സീറ്റുണ്ട്. അപേക്ഷാ ഫോറവും പ്രോസ്പക്റ്റസും www.kslc.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 30നകം നൽകണം. സെക്രട്ടറി, കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ, കോട്ടച്ചേരി ബസ്റ്റാന്റിനു സമാപം കാഞ്ഞങ്ങാട്. കാഞ്ഞങ്ങാട്.പി.ഒ, കാസർഗോഡ്- 671315 എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ്. ഫോൺ: 0467 2208141.