സിവിൽ സർവീസ് മത്സരങ്ങൾ സമാപിച്ചു

ജില്ലയിൽ രണ്ടു ദിവസങ്ങളിലായി നടന്ന ജില്ലാ സിവിൽ സർവീസ് മത്സരങ്ങൾ സമാപിച്ചു. രണ്ടാം ദിനം നീന്തൽ, ടേബിൾ ടെന്നീസ് മത്സരങ്ങൾ കോസ്മോപോളിറ്റൻ ക്ലബ്ബിലും പവർ ലിഫ്റ്റിങ്, വെയിറ്റ് ലിഫ്റ്റിങ്, ബെസ്റ്റ് ഫിസിക്ക് മത്സരങ്ങൾ മാധവരാജ ക്ലബ്ബിലും ചെസ്സ് മത്സരങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തും കാരംസ് മത്സരങ്ങൾ കൽപാത്തി കാരംസ് ക്ലബ്ബിലും നടന്നു. ഷട്ടിൽ ബാഡ്മിന്റൺ, ലോൺ ടെന്നീസ് മത്സരങ്ങൾ സ്വാമീസ് സ്മാഷ് പാലക്കാടൻസ് ഇൻഡോർ കോർട്ടിലും ക്രിക്കറ്റ് മത്സരങ്ങൾ കോട്ടമൈതാനം ഗ്രൗണ്ടിലും നടന്നു.
17 ഇനങ്ങളിലായി നടന്ന മത്സരത്തിൽ ജില്ലയിലെ സിവിൽ സർവ്വീസ് മേഖലയിലെ 676 ജീവനക്കാർ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയിലധികം ജീവനക്കാർ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾ നവംബറിൽ നടക്കുന്ന സംസ്ഥാന സിവിൽ സർവീസ് മത്സരങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.