ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

post

തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലും പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും രജിസ്റ്റർ ചെയ്ത ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിൽ നിന്ന് അറിയിക്കുന്ന അധ്യാപക തസ്തികകളിലേക്ക് പരിഗണിക്കുന്നതിനായി രജിസ്‌ട്രേഷൻ പുതുക്കാം.

പി.എസ്.സി/എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചു മുഖേന അനധ്യാപക തസ്തികയിൽ സ്ഥിരം ജോലി ലഭിച്ചശേഷം വിവരം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിച്ചവർക്കും സ്ഥിരം ജോലി ലഭിച്ചതിനാൽ പിന്നീട് പുതുക്കാതെ രജിസ്ട്രേഷൻ റദ്ദായിട്ടുള്ള യോഗ്യരായ ഭിന്നശേഷി വിഭാഗക്കാർക്കും അവസരം പ്രയോജനപ്പെടുത്താം.

രജിസ്‌ട്രേഷൻ കാർഡും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും നിശ്ചിതമാതൃകയിലുള്ള എൻ.ഒ.സി.യും സഹിതം അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലും പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും ഡിസംബർ 31നകം നേരിട്ട് എത്തി പുതുക്കി വാങ്ങാം. വിശദവിവരത്തിന് ഫോൺ: 0484 2312944.