ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം

post

ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളും ജില്ലയിലെ പ്രവര്‍ത്തനങ്ങളും മാതൃകാപരവും ശ്രദ്ധേയവും ഏവര്‍ക്കും സ്വീകാര്യതയുള്ളതുമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനകീയാസൂത്രണം-വാര്‍ഷിക പദ്ധതികളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്കായി നടപ്പാക്കിയ ശിങ്കാരി മേളത്തിന്റെ അരങ്ങേറ്റം , ഭിന്നശേഷി വിഭാഗത്തിനുള്ള ഉപകരണ വിതരണം എന്നിവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.

ശുദ്ധലഭ്യത കുറഞ്ഞ് വരുന്നുവെന്ന കണക്കുകള്‍ പേടിപ്പെടുത്തുന്നതാണെന്നും എല്ലാ പഞ്ചായത്തിലും കുടിവെള്ളം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂഗര്‍ഭ ജല ലഭ്യത കുറഞ്ഞ് വരുന്ന ജില്ലകളില്‍ ഒന്നാണ് കാസര്‍കോട്. കുടിവെള്ളം ലഭ്യമാക്കാന്‍ ബൃഹത്തായ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എല്ലാവരില്‍ നിന്ന് ജാഗ്രത ആവശ്യമാണ്. ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.