വേലൂർ പഞ്ചായത്തിൽ ജലഗുണനിലവാര പരിശോധന ലാബ്

post

വേലൂർ ഗ്രാമപഞ്ചായത്തിലെ ജലഗുണനിലവാര പരിശോധന ലാബ് ഗവ.രാജ സർ രാമവർമ്മ ഹയർ സെക്കന്ററി സ്കൂളിൽ യാഥാർത്ഥ്യമായി. എ സി മൊയ്തീൻ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 1.25 ലക്ഷം ഉപയോഗിച്ചാണ് ലാബ് ഒരുക്കിയത്.

ഹയർസെക്കന്ററി സ്കൂളുകളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തി ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ശുദ്ധവും ഗുണനിലവാരമുള്ള ജലം ഉപയോഗിക്കുക വഴി ജലജന്യരോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കെമിസ്ട്രി അധ്യാപകരുടെ മേൽനോട്ടത്തിൽ കെമിസ്ട്രി വിദ്യാർത്ഥികളായിരിക്കും പരിശോധന നടത്തുക.