കൊണ്ടോട്ടി മണ്ഡലത്തിൽ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും

post

കൊണ്ടോട്ടി മണ്ഡലത്തിൽ രണ്ട് സ്കൂൾ കെട്ടിടങ്ങൾ ഒക്ടോബർ 27ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പ്ലാൻ ഫണ്ടിൽ നിന്നും 1.75 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ചീക്കോട് പഞ്ചായത്തിലെ ചീക്കോട് ഗവ.യു.പി സ്കൂൾ കെട്ടിടം രാവിലെ പത്തിനും പുളിക്കൽ പഞ്ചായത്തിലെ തടത്തിൽ പറമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് കിഫ്ബിയിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ കെട്ടിടം രാവിലെ 11നും ഉദ്ഘാടനം ചെയ്യും.