ട്രാൻസ് ജെൻഡേർസ് കലാ ട്രൂപ്പ് മാതൃകാ പദ്ധതി

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ രൂപം കൊണ്ട ട്രാൻസ് ജെൻഡേർസ് കലാ ട്രൂപ്പ് മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നഗരസഭകൾക്കും മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ
കലാക്ഷേത്ര കലാകാരന്മാരുടെ അരങ്ങേറ്റം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത്തരം പദ്ധതികളുടെ ആവിഷ്കരണം പ്രചോദനമായി മാറണം.
കേരളത്തിൽ ആദ്യമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ട്രാൻസ് ജെൻഡർ വിഭാഗത്തിന്റെ ക്ഷേമത്തിനായി ഇത്തരത്തിലെരു കലാട്രൂപ്പ് ആരംഭിച്ച കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. യുവജനങ്ങളെ കായികരംഗത്തേക്ക് ആകർ ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യുവജന ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് ഇ. ചന്ദ്രശേഖരൻ എം.എൽ.എ വിതരണം ചെയ്തു.