ഏകദിന നവീകരണ ശില്‍പശാല സംഘടിപ്പിച്ചു

post

കാസര്‍ഗോഡ് : വനിതാ ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസിന്റെ നേതൃത്വത്തില്‍  ശൈശവ പൂര്‍വ്വകാല പരിചരണവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍   ഏകദിന നവീകരണ ശില്‍പശാല സംഘടിപ്പിച്ചു.  കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തോട് പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കാന്‍ രക്ഷിതാക്കളേക്കാള്‍ ഉത്തരവാദിത്വമുള്ളവരാണ് ഓരോ അങ്കണവാടി അധ്യാപകരുമെന്ന്  എന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അങ്കണവാടി പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ 85 പേര്‍  ശില്പശാലയില്‍ പങ്കെടുത്തു. നാഷണല്‍ ഇ സി സി ഇ പോളിസി 2013 എന്ന വിഷയത്തില്‍ കാസര്‍കോട് വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്തും, ആധുനിക സമൂഹത്തില്‍ അങ്കണവാടി അധ്യാപകരുടെ  പ്രാധാന്യം എന്ന വിഷയത്തില്‍   എം മഹേഷ് കുമാറും  ക്ലാസ്സെടുത്തു.  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍്പശാലയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഗൗരി, കാഞ്ഞങ്ങാട് സി ഡി പി ഒ മേരി പുഷ്പ ജയന്തി, മടിക്കൈ ഗ്രാമ പഞ്ചായത്ത് ഐ സി ഡി എസ്  സൂപ്പര്‍വൈസര്‍ ബിന്ദു  എന്നിവര്‍ പങ്കെടുത്തു.  അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് ജേതാവും ചെറിയാക്കര ജി യു പി സ്‌കൂള്‍ അധ്യാപകനുമായഎം മഹേഷ് കുമാറിനെ ആദരിച്ചു..