ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ സ്പോട്ട് അഡ്മിഷന്‍

post

ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലേയ്ക്കും ത്രിവത്സര ഡിപ്ലോമ

കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. പ്രവേശനത്തിന് താല്പര്യമുള്ളവര്‍ അതാതു ജില്ലകളിലെ മോഡല്‍ പോളിടെക്നിക് കോളേജുകളിലോ പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലോ നേരിട്ട് ബന്ധപ്പെടണം. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് എ.എം.പി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് എ.എം.പി ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റില്‍ നിന്നും കോളേജുകളില്‍ നിന്നും ലഭിക്കും. രണ്ടാം വര്‍ഷ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കുള്ള അഡ്മിഷനും പോളിടെക്നിക് കോളേജുകളുമായി ബന്ധപ്പെടണം. കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളേജ്, മാള, ഫോണ്‍ 0480-2720746, 8547005080. മോഡല്‍ പോളിടെക്നിക് കോളേജ്, പൈനാവ് ഫോണ്‍ 04862-2322460, 8547005084. മോഡല്‍ പോളിടെക്നിക് കോളേജ്, മറ്റക്കര ഫോണ്‍ 0481-2542022, 8547005081. എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാര്‍ ഫോണ്‍ 8547005035, 9562401737. മോഡല്‍ പോളിടെക്നിക് കോളേജ്, കരുനാഗപ്പള്ളി ഫോണ്‍ 9447488348, 8547005083. മോഡല്‍ പോളിടെക്നിക് കോളേജ്, വടകര ഫോണ്‍ 0496-2524920, 8547005079. മോഡല്‍ പോളിടെക്നിക് കോളേജ്, കല്ല്യാശ്ശേരി ഫോണ്‍ 0497-2780287, 8547005082. മോഡല്‍ പോളിടെക്നിക് കോളേജ്, കുഴല്‍മന്ദം ഫോണ്‍ 8547005086.