ലഹരി വർജ്ജന ബോധവത്ക്കരണ നാടകം അരങ്ങേറി

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ നേതൃത്വത്തിൽ 'മാ-വിഷയി' ലഹരി വർജ്ജന ബോധവത്ക്കരണ നാടകം അരങ്ങേറി. തിരുവനന്തപുരം എസ്.എം.വി. സ്കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
മദ്യത്തിനും മയക്കുമരുന്നിനും എതിരായി ശക്തമായ അവബോധം നൽകുന്ന നാടകമാണ് 'മാ-വിഷയി'. എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ വിമുക്തിയുടെ അംഗീകാരം ലഭിച്ച നാടകം . രാജീവ് ഗോപാലകൃഷ്ണന്റെ രചനയിൽ മീനമ്പലം സന്തോഷ് സംവിധാനം ചെയ്ത 'മാ -വിഷയി' വൈലോപ്പള്ളി സംസ്കൃത ഭവന്റെ നേതൃത്വത്തിൽ അക്ഷരകല ഗവേഷണാത്മക ജനകീയ നാടകശേഖരമാണ് അവതരിപ്പിക്കുന്നത്. യുവത്വത്തെയും ഭാവി തലമുറയെയും ലഹരിയുടെ പിടിയിൽ നിന്നും പൂർണമായും മോചിപ്പിക്കുന്നതിനുള്ള ഇത്തരം ബോധവത്ക്കരണ പരിപാടികളിൽ എല്ലാവരും പങ്കാളികളാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.