പെരുമാട്ടി പഞ്ചായത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം പദ്ധതി

post

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം കൂടി നല്‍കുന്ന പദ്ധതിക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. 2022-23 വര്‍ഷത്തെ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരുമാട്ടി ഗേള്‍സ് സ്‌കൂളിലെയും നാല് എല്‍.പി, യു.പി സ്‌കൂളുകളിലെയും 525 വിദ്യാര്‍ത്ഥികള്‍ക്കാണ് കുടുംബശ്രീ മുഖേന ഭക്ഷണം നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ആര്‍.കെ.എം.എല്‍.പി കല്യാണപേട്ട സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍ നിര്‍വഹിച്ചു.