തിരൂരങ്ങാടിയിൽ റോഡ് നവീകരണത്തിന് ഒരു കോടി 20 ലക്ഷം രൂപയുടെ അനുമതി

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ റോഡ് നവീകരണ പ്രവൃത്തികൾക്ക് ഒരു കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എൽ.എ അറിയിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ പാലക്കലാംപുറം പൂത്തട്ടായി റോഡ് നവീകരണത്തിന് 43.30 ലക്ഷം രൂപയും, കുറിഞ്ഞിയിൽ താഴം എടത്തുരുത്തി റോഡ് നവീകരണത്തിന് 67 ലക്ഷം രൂപയും, കൊട്ടന്തല കോളനി റോഡ് നവീകരണത്തിന് 10 ലക്ഷം രൂപയും ആണ് അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി ലഭിച്ചത്.
ഹാർബർ എഞ്ചിനീയറിങ് വകുപ്പ് മുഖേനയാണ് പാലക്കലാംപുറം പൂത്തട്ടായി റോഡ്, കുറിഞ്ഞിയിൽ താഴം എടത്തുരുത്തി റോഡ് എന്നീ റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ചിട്ടുള്ളത്. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തിയാണ് കൊട്ടന്തല കോളനി റോഡ് നവീകരണത്തിന് തുക അനുവദിച്ചിട്ടുള്ളത്. അടിയന്തരമായി ടെൻഡർ നടപടികൾ പൂർത്തീകരിച്ചു പ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി കെ.പി.എ മജീദ് അറിയിച്ചു.