ഹാപ്പിനസ് ഫെസ്റ്റ്: വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകളുടെ പ്രകാശനം നടന്നു

തളിപ്പറമ്പ് മണ്ഡലത്തില്‍ ഡിസംബര്‍ 18 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഓഫ് ഹാപ്പിനസ് പരിപാടിയുടെ ഭാഗമായി വെബ്‌സൈറ്റിന്റെയും സോഷ്യല്‍ മീഡിയ പേജുകളുടെയും പ്രകാശനം നടന്നു. കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങ് ഡോ. വി ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്തു. പ്രകാശനം പ്രശസ്ത സിനിമാ താരം നിര്‍മ്മല്‍ പാലാഴി നിര്‍വഹിച്ചു.