അതിഥി തൊഴിലാളികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലാ ലേബർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ അതിഥി തൊഴിലാളികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. അതിഥി തൊഴിലാളികൾ ജ്വാല തെളിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൻ്റെ ഗസ്റ്റ് അപ്പ് രജിസ്ട്രേഷൻ നൽകി. ചങ്ങനാശേരി എസ്.ബി. കോളജ് സോഷ്യൽ വർക്ക് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ആരോഗ്യ, എക്സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ക്ലാസെടുത്തു.