വിരവിമുക്തദിനത്തില്‍ ഗുളിക കഴിക്കാത്ത കുട്ടികള്‍ ഇന്ന് കഴിക്കണം

post

കോഴിക്കോട്: ദേശീയ വിരവിമുക്ത ദിനത്തിന്റെ മോപ്പ് അപ്പ് ഇന്ന് (മാര്‍ച്ച് 3) നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. വിരവിമുക്ത ദിനമായ ഫെബ്രുവരി 25ന് ആല്‍ബന്റസോള്‍ ഗുളിക ലഭിക്കാത്ത ഒരു വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും സ്‌കൂള്‍, അങ്കണവാടി തലത്തില്‍ ഇന്ന് ഗുളിക നല്‍കും. ഒന്ന് മുതല്‍ രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ പകുതി ഗുളികയും (200 mg) രണ്ട് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ ഒരു ഗുളികയും (400 mg) ആണ് കഴിക്കേണ്ടത്. സ്‌കൂളിലോ അങ്കണവാടിയിലോ പോകാത്ത കുട്ടികളെ ആശാ പ്രവര്‍ത്തകര്‍ കണ്ടെത്തി അങ്കണവാടികളില്‍ എത്തിച്ച് ഗുളിക നല്‍കും. ഫെബ്രുവരി 25ന് ഗുളിക കഴിക്കാത്ത മുഴുവന്‍ കുട്ടികളും ഇന്ന് നടക്കുന്ന മോപ്പ് അപ്പ് ദിനത്തില്‍ ഗുളിക കഴിച്ചുവെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.